ഇത്തവണ കോൺഗ്രസും യുഡിഎഫും നേരത്തെ തയാറെടുത്തു. കോൺഗ്രസിൽ തമ്മിലടിയുടെ കളി കാണാൻ നോക്കിയിരുന്നവർ നിരാശരായി. കാരണം തർക്കങ്ങൾക്ക് വഴിവയ്ക്കാതെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ് മുന്നണി കളത്തിലിറങ്ങുകയാണ്. എതിർകക്ഷികളിലെ പ്രബലർ എവിടെ മത്സരിക്കുമെന്നും അവർ മത്സരിച്ചാൽ നേരിടാൻ പറ്റിയ യുഡിഎഫ് സ്ഥാനാർത്ഥിയാരെന്നും കൂടി നിശ്ചയിച്ചാണ് കോൺഗ്രസ് രംഗത്തെത്തിയത്. എൽഡിഎഫിൻ്റെ സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കഴിയാത്തതുകൊണ്ട് മാത്രമാണ് പലയിടത്തും കോൺഗ്രസ് സ്ഥാനാർത്ഥി ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തത്. എതിർകക്ഷിയിലെ സ്ഥാനാർത്ഥികളെ നിശ്ചയിച്ച ശേഷം കരുത്തരായ സ്ഥാനാർത്ഥികളെ അവർക്കെതിരെ നിർത്തുകയാണ് കോൺഗ്രസ് ലക്ഷ്യം. പേരാവൂർ ബ്ലോക്കിലെ കോളയാട് പഞ്ചായത്തിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികളെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്.
1- ആലച്ചേരി - എം. മിനി.
2- മേനച്ചോടി - സി.ജയരാജൻ.
3- കക്കംതോട് - ഉഷ മോഹനൻ.
4- ആര്യപ്പറമ്പ് - പി വി കാർത്യായനി.
5- വായന്നൂർ - അമയ ദിനേശ്.
6- പുത്തലം സാജൻ ചെറിയാൻ.
7- വേക്കളം - വിൻസി കട്ടക്കയം.
8- കൊമ്മേരി - കെ.വി. ജോസഫ്.
9- ഈരായിക്കൊല്ലി - പി.സജീവൻ.
10- പെരുന്തോടി - സി.പി. ബിന്ദു.
11- പെരുവ - എം.കെ. സുമ.
12- ചങ്ങലഗേറ്റ് - അന്നാ ജോളി.
13- കോളയാട് - കെ.പി.ഹസീന
14- പാടിപ്പറമ്പ് - രൂപ വിശ്വനാഥൻ.
5- എടയാർ - എം.ബാലകൃഷ്‌ണൻ.
UDF and Congress shocked. Candidates announced in Kolayad panchayat.
























